പടുവള്ളി, വട്ടുവള്ളി എന്നെല്ലാം പേരുകളുണ്ട്. കേരളത്തിലെ കാടുകളിലും നാട്ടിൻപുറങ്ങളിലും ഇതു കണ്ടുവരുന്നു. ശാസ്ത്രീയ നാമം Cissampelos pareira. ഇംഗ്ലീഷിൽ velvet leaf എന്നും സംസ്കൃതത്തിൽ ലഘുപാഠാ, എന്നും അറിയപ്പെടുന്നു.
ഹൃദയാകരമുള്ള ഇലയിൽ രോമങ്ങൾ ഉണ്ടായിരിക്കും. മഴക്കാലത്തു പൂക്കാൻ തുടങ്ങുന്നു. നേർത്ത വള്ളികൾ ചുറ്റി വൃക്ഷങ്ങളിൽ പടർന്ന്, പന്തലിച്ചു വളരുന്നവയാണ്.
വേരിലും ഇലയിലും സാപോണിനും പലതരം ആൽക്കലോയ്ഡുകളും അടങ്ങിയിരിക്കുന്നു. . വേരിന്റെ കഷായവും പൊടിയും ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു.
വ്രണംകരിയിക്കുന്നതിനും, മൂത്രാശയരോഗങ്ങൾ സർപ്പവിഷം എന്നിവയുടെ ചികിത്സക്കും ഉപ്യോഗിച്ചു വരുന്നു. വേരു്, ഇല, സമൂലം
ഔഷധമാണ്.
മലതാങ്ങി നടുവ് വേദനക്ക് ഉത്തമം ആണ്. അരച്ച് ചേർത്ത് കഞ്ഞി വച്ചു കുടിക്കുക.കൂടാതെ
മലതാങ്ങി കുറുക്കി കഴിക്കാറുണ്ട്. നല്ല ബലം കിട്ടും എന്ന് പറയുന്നു
🍃സ്തന ഉറപ്പിന് നല്ലതാണ് അത് കൊണ്ടാണ് മല താങ്ങി എന്ന പേര് വന്നത്.
🌸മലതാങ്ങി, മലയ മുക്കി, കുന്നമുക്കി, എന്ന് പറയുന്ന മുലയ മുക്കി,..മുല നീരും അകിട് വീക്കവും മാറും അതാണ് ചില സ്ഥലങ്ങളിൽ മുലയ മുക്കി എന്ന പേര് വന്നത്.








