സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യമെമ്പാടും വിപുലമായ പരിപാടികള്‍,

0
58

സൂറത്തില്‍ തയാറാകുന്നത് മൂന്ന് കോടി ത്രിവര്‍ണ പതാക

സൂറത്ത്: സ്വാതന്ത്ര്യദിനാഘോഷത്തിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കെ ഗുജറാത്തിലെ സൂറത്ത് ദേശീയ പതാകകള്‍ തയാറാക്കുന്ന തിരക്കിലാണ്. ഗുജറാത്തിലെ വസ്‌ത്ര വ്യവസായ രംഗത്തെ അതികായരില്‍ ചിലരാണ് വന്‍ തോതില്‍ ത്രിവര്‍ണ പതാക നിര്‍മ്മിക്കുന്നത്.

മൂന്ന് കോടിയിലേറെ ദേശീയ പതാകകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡറുകളാണ് വ്യവസായികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നൂറ് കോടിയിലേറെ രൂപ വില വരുന്നതാണ് ഇവ. സൂറത്തിലെ ഏറ്റവും പ്രശസ്‌തനായ വസ്‌ത്ര നിര്‍മ്മാതാവ് പ്രവീണ്‍ ഗുപ്‌തയ്ക്കാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിയി്ടടുള്ളത്. വിവിധ വലിപ്പിത്തിലുള്ള ഒരു കോടിയിലേറെ ദേശീയ പതാകകള്‍ നിര്‍മ്മിക്കാനാണ് ഇദ്ദേഹത്തിന് ഓര്‍ഡറുള്ളത്.

ദേശീയ പതാക നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു വസ്‌ത്ര നിര്‍മ്മാണ ശാലയാണ് പ്രവീണിന്‍റേത്. വലിയ പതാകകള്‍ ആണ് അദ്ദേഹത്തിന്‍റെ കമ്പനി നിര്‍മ്മിക്കുന്നത്. രാജ്യാന്തര പരിപാടികള്‍, ലോകകപ്പ്, ടി20 ലോകകപ്പ് തുടങ്ങിയ വേദികളില്‍ ഉയര്‍ത്താനുള്ള തരം പതാകകളാണ് അദ്ദേഹത്തിന്‍റെ വസ്‌ത്ര നിര്‍മ്മാണ ശാലയില്‍ തയറാക്കുന്നത്.

 

നേരത്തെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ദേശീയ പതാകകളാണ് നാം ഉപയോഗിച്ചിരുന്നതെന്ന പ്രധാനമന്ത്രിയുടെ എല്ലാ വീട്ടിലും ദേശീയ പതാക എന്ന പരിപാടിയെക്കുറിച്ച് പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഇപ്പോഴും കുറച്ച് പതാകകള്‍ അവിടെ നിന്ന് വരുന്നുണ്ട്. എന്നാല്‍ കൂടുതലും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് തന്നെയാണ്. സ്വയം പര്യാപ്‌ത ഇന്ത്യയെന്ന സന്ദേശത്തെ ഇതിലൂടെ നാം കരുത്തുറ്റതാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളില്‍ നിന്നാണ് പ്രവീണ്‍ ഗുപ്‌തയ്ക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ചില മൊത്തക്കച്ചവടക്കാരും അദ്ദേഹത്തിന് വലിയതോതില്‍ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്.

ചെറു പതാകകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. 5×3,20×30 ഇഞ്ച് വലിപ്പമുള്ളയാണ് കൂടുതല്‍ വേണ്ടി വരുന്നത്. ഇത് സമ്മാനമായി നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനും മറ്റുമാണ്. വാഹനങ്ങളിലോ ഓഫീസുകളിലോ മറ്റോ വയ്ക്കാനും ഉപയോഗിക്കുന്നു. 20×30 അടി വലുപ്പമുള്ള പതാകകളും നിര്‍മ്മിക്കുന്നുണ്ട്.

ഈ അവസരം മികച്ച ഓര്‍മ്മകളാക്കി മാറ്റാന്‍ പ്രത്യേക ഫ്രെയിമകള്‍ തീര്‍ത്ത് സംരക്ഷിക്കുന്ന വിധത്തിലുള്ളവയും നിര്‍മ്മിക്കുന്നു. മൂന്നരക്കോടി ദേശീയപതാകകള്‍ക്ക് ഇക്കുറി ഓര്‍ഡറുകള്‍ കിട്ടിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ്ടെക്‌റ്റൈല്‍ സൂറത്ത് ട്രേഡേഴ്‌സ് അസോസിയേഷന്‍ മേധാവി കൈലാസ് കഹിം പറയുന്നു. നൂറ് കോടിയിലേറെ വരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 25 വന്‍കിട വ്യവസായികളാണ് സൂറത്തിലെ ദേശീയ പതാക നിര്‍മ്മാണത്തില്‍ വിദഗ്ദ്ധരെന്നാണ് വിലയിരുത്തുന്നത്. ഇവര്‍ക്ക് മാത്രമാണ് ഈ ഓര്‍ഡറുകള്‍ കിട്ടിയിട്ടുള്ളതും.

രാജ്യമെമ്പാടും ദേശീയബോധം പരത്തുന്നതില്‍ സൂറത്തിലെ വസ്‌ത്ര വ്യവസായ മേഖല വലിയ പങ്ക് വഹിക്കുന്നു. ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തെ വലിയ വിജയമാക്കി മാറ്റുന്നതിലും ഇവര്‍ക്ക് വലിയ പങ്കാണ് ഉള്ളത്. പ്രാദേശി വ്യവസായത്തെ ഇത് വളര്‍ത്തുക മാത്രമല്ല ചെയ്യുന്നത് മറിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യയെന്ന സന്ദേത്തിന് കരുത്തേകുകയും ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here