സനിത മടങ്ങിയെത്തി; ശോഭ സുരേന്ദ്രന് ഹൃദയം നിറഞ്ഞ നന്ദി

0
88
കാരുണ്യത്തിന്റെ കരംപിടിച്ച് സനിത മടങ്ങിയെത്തി; ശോഭ സുരേന്ദ്രന് ഹൃദയം നിറഞ്ഞ നന്ദി.പ്രവാസലോകത്തെ ദുരിതക്കയത്തിൽ നിന്നും സനിത സുരക്ഷിതമായി സ്വന്തം മണ്ണിൽ തിരിച്ചെത്തി.
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം സ്വദേശിയായ ഈ യുവതിയുടെ മടങ്ങിവരവ് ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയ പോരാട്ടത്തിന്റെ വിജയമാണ്.
കഥ ഇങ്ങനെ:
ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കുവൈറ്റിലേക്ക് വിമാനം കയറിയ സനിതയ്ക്ക് അവിടെ നേരിടേണ്ടി വന്നത് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളായിരുന്നു.റിക്രൂട്ട്‌മെന്റ് ഏജൻസി കൈയൊഴിഞ്ഞതോടെ നിസ്സഹായയായ സനിതയുടെ അവസ്ഥ കണ്ട് നാട്ടിലെ കുടുംബം തീരാദുഃഖത്തിലായി.
രക്ഷകയായി ശോഭ ചേച്ചി:
സനിതയുടെ മാതാവ് സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി വിജീഷ് വിജയനെയും യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകനെയും വിവരം അറിയിച്ചു.പള്ളിപ്പുറത്തെത്തിയ ശ്രീമതി ശോഭ സുരേന്ദ്രനെ നേരിൽ കണ്ട് സനിതയുടെ മാതാവും മക്കളും സങ്കടം ബോധിപ്പിച്ചതോടെയാണ് കാര്യങ്ങൾ വേഗത്തിലായത്.
വിവരമറിഞ്ഞ നിമിഷം തന്നെ ശോഭ ചേച്ചി വിഷയത്തിൽ ഇടപെട്ടു. കേന്ദ്ര-വിദേശകാര്യ മന്ത്രാലയങ്ങളുമായും എംബസിയുമായും ബന്ധപ്പെട്ട് സനിതയുടെ മോചനത്തിനായുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി.
അത്താണിയായി കൂടെയുണ്ട്:
സനിതയെ സുരക്ഷിതമായി നാട്ടിലെത്തിക്കുക മാത്രമല്ല, ആ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ശോഭ ചേച്ചി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ സനിതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പ്രിയപ്പെട്ട ശോഭ ചേച്ചിക്ക് നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹാദരങ്ങൾ.
കഷ്ടത അനുഭവിക്കുന്നവർക്ക് എന്നും ഒരു കൈത്താങ്ങായി കൂടെ നിൽക്കുന്ന താങ്കളുടെ കരുതലിന് ഒരായിരം നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here