സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് വർധിപ്പിച്ചു; അഡ്വാൻസ് 20,000 രൂപ അനുവദിക്കും

0
62

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകും. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് രൂപയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here