ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി ഉള്ളതായി സൈന്യത്തിന്റെ റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു.
ആഗസ്റ്റ് 10നാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാൻ ശസ്ത്രക്രിയയ്ക്കായി പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ അവസ്ഥ മോശമായത്. ശ്വാസകോശത്തിലെ അണുബാധയായിരുന്നു കാരണം. കോവിഡ് ബാധിതനായ അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിലാണ്.