ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോവിഡ്. ട്വിറ്ററിലൂടെ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ മന്ത്രി നിർദേശിച്ചു. ഇദ്ദേഹവുമായി ഹരിയാന മുഖ്യമന്ത്രിയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തെ ഗുരുഗ്രാമിലെ മേതാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.