‘അഗ്‌നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരം’; നാവിക സേനാ മേധാവി

0
75

സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വനിയമനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് നാവികസേനാ മേധാവി ആര്‍ ഹരികുമാര്‍. പരിശീലന കാലയളവ് കുറഞ്ഞാലും അത് സേനയെ ബാധിക്കില്ല. പദ്ധതിക്കായി ബോധവത്കരണം നടത്തുമെന്നും ഹരികുമാര്‍ മുംബൈയില്‍ പറഞ്ഞു.
അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങള്‍ അപ്രതീക്ഷിതമാണ്. മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സേനയിലെ ഏറ്റവും വലിയ പരിവര്‍ത്തനമാണ് അഗ്‌നിപഥ് എന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി താനടക്കമുള്ളവര്‍ ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും നാവിക സേനാ മേധാവി പറഞ്ഞു. ‘പദ്ധതിയെക്കുറിച്ച് ആസൂത്രണം ചെയ്ത സംഘത്തില്‍ ഞാനും അംഗമായിരുന്നു. ഇതൊരു വിപ്ലവാത്മകമായ നീക്കമാണ്. ഒന്നര വര്‍ഷമായി ഇതിനുവേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ത്യന്‍ സായുധ സേനകളെ പലവിധത്തില്‍ ഇത് പരിവര്‍ത്തിപ്പിക്കും’, ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here