ഒരു വർഷത്തിനുള്ളിൽ പെട്രോൾ കാറുകളുടെ വില നിലവാരത്തിലേക്ക് ഇലക്ട്രിക് കാറുകളെ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാനുള്ള നടപടി 2023 ൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുത കാറുകളുടെ മാത്രമല്ല, ബാറ്ററിയിൽ ഓടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെയും വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നു മന്ത്രി ഉറപ്പു നൽകി. നിലവിൽ പെട്രോൾ എൻജിൻ വാഹനങ്ങൾ ലഭിക്കുന്ന അതേ വിലനിലവാരത്തിൽ ഇ വികളും വിൽപനയ്ക്കെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറക്കുമതിക്കു പകരം, പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതും മലിനീകരണ വിമുക്തവുമായ പ്രാദേശിക നിർമാണമാണ് കേന്ദ്ര സർക്കാർ നയമെന്നും അദ്ദേഹം വിശദീകരിച്ചു.