നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണവേട്ട. 35 ലക്ഷം രൂപ വില വരുന്ന 718 ഗ്രാം സ്വര്‍ണമാണു എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
ജിദ്ദയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി യാംഷീറില് നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. കട്ടര്‍ യന്ത്രത്തിന്റെ അകത്ത് ദണ്ഡുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.