മൂന്നാർ: രാജമല പെട്ടിമുടി ദുരന്ത ഭൂമിയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ 63 മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഏഴു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.