ഐപിഎൽ 2025ന് ഇന്ന് പൂരക്കൊടിയേറ്റം; ആദ്യ മത്സരത്തിൽ KKR RCBയെ നേരിടും

0
24

ജനപ്രിയ ലീഗായ ഐപിഎല്ലിന്റെ 18-ാം പതിപ്പിനു ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്.കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.

ആര്‍സിബിക്കെതിരെ നടന്ന 34 മത്സരങ്ങളില്‍ 20ലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം.ഓരോ ടീമിനും ആകെ 14 മത്സരങ്ങളുണ്ടാവും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനൽ പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here