പോലീസ് സ്റ്റേഷനുകളിൽവെച്ച് കുട്ടികളെ കൈമാറാൻ ഉത്തരവിടരുതെന്ന് കുടുംബക്കോടതികൾക്ക് ഹൈക്കോടതിയുടെ നിർദേശം. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചത് ഉൾപ്പെടെയുള്ള കേസുകളിലാണിത്.
നിർദേശം കുടുംബക്കോടതി ജഡ്ജിമാരെ അറിയിക്കാൻ രജിസ്ട്രാർ ജനറലിനു കോടതി നിർദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
കുട്ടിയെ പോലീസ് സ്റ്റേഷനിൽവെച്ചു കൈമാറണമെന്ന കുടുംബക്കോടതിയുടെ ഒരു ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിർദേശം. വലിയ ആഘാതമാണ് പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ കുട്ടികൾക്കുണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.