തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വാക്സിന്‍ എടുക്കണം- ഡി.എം.ഒ

0
106

പത്തനംതിട്ട: ആദ്യഡോസ് വാക്സിന്‍ ഇതുവരെ എടുത്തിട്ടില്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന് പോസ്റ്റ് ചെയ്യപ്പെടാവുന്ന എല്ലാ ഉദ്യോഗസ്ഥരും ഐഡന്റിറ്റി തെളിയിക്കുന്ന രേഖയുമായി എത്രയും പെട്ടെന്ന് തൊട്ടടുത്തുളള വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിഡ് വാക്സിന്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. മാര്‍ച്ച് മൂന്ന് വരെ ഇവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരനാണ് എന്നുളള ഓഫീസ് മേലധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇവര്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here