ഫോബ്സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളി എം എ യൂസഫലി

0
14

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിലെ മലയാളികളിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 550 കോടി ഡോളർ അഥവാ, 47000 കോടിയോളം രൂപയാണ് ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്തും ആ​ഗോള റാങ്കിങ്ങിൽ 639-ാം സ്ഥാനത്തുമാണ് എംഎ യൂസഫലി. ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി തന്നെ. 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിൽ ഒന്നാം സ്ഥാനവും ലോകത്ത് 18-ാം സ്ഥാനവും നേടിയത്. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യക്കാരിൽ രണ്ടാമൻ.

അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സിന്റെ 39-ാമത് സമ്പന്ന പട്ടികയിൽ ഇന്ത്യയിൽ നിന്ന് 205 പേരാണ് ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 5 പേർ കൂടുതൽ. ജെംസ് എജ്യുക്കേഷൻ തലവൻ സണ്ണി വർക്കി, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർപി ഗ്രൂപ്പ് തലവൻ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, കല്യാണ രാമൻ, ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ, മുത്തൂറ്റ് ഫാമിലി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here