ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഫോട്ടോഷൂട്ടുമായി നടി അനുശ്രീ. ശ്രീകൃഷ്ണന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങള്‍ ആരാധകരുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു.
‘‘ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ…’’– ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.
നിതിൻ നാരായണൻ ആണ് ഫൊട്ടോഗ്രഫർ. അക്ഷര സമേഷ് രാധയായി. ദൈവികതയും പ്രകൃതിസൗന്ദര്യം ചേർന്ന് മനോഹരമാണ് ചിത്രങ്ങൾ.