ലോകത്തെ ആദ്യത്തെ സ്മാർട് ദോശ മേക്കർ

0
84

മുംബൈ: ഇനി ദോശയുണ്ടാക്കാൻ ദോശക്കല്ലോ, ​ഗ്യാസോ വേണ്ട ഇസ് ഫ്ലിപ്പ് എന്നൊരു മെഷീൻ മാത്രം മതി. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നിൽ. ഇസി ഫ്ലിപ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാർട് ദോശ മേക്കർ എന്ന വിശേഷണവും കമ്പനി നൽകി കഴിഞ്ഞു. ഇതിൽ ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട സമയവും നമുക്ക് ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിൽ ഏകദേശം 700 എംഎൽ വരെ മാവ് നിറയ്ക്കാം.

ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചിൽ, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടൺ അമർത്തിയാൽ പ്രിന്ററിൽനിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകൾ വരും. ഇതുപയോഗിച്ച് പത്തു ദോശ വരെ ഉണ്ടാക്കാനുമാവും. ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ഇന്റർനെറ്റ് ഉപയോക്താക്കളാണ് ‘ദോശ പ്രിന്റർ’ എന്ന പേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here