ലാപ്ടോപ്പിന്റെ എല്ലാ ഹാങ് പ്രശ്നങ്ങളും സ്വന്തമായി പരിഹരിക്കാം;

0
73

പഠന ആവിശ്യങ്ങൾക്കും ജോലി ആവിശ്യങ്ങൾക്കുമായി എല്ലാം ഇപ്പോൾ ഭൂരിഭാ​ഗം ആളുകളും ലാപ്ടോപ്പിനെ ആണ് ആശ്രയിക്കുന്നത്. സ്മാർട്ട് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ സ്ക്രീൻ, ഉയർന്ന പെർഫോമൻസ്, കൂടുതൽ സ്റ്റോറേജ് എന്നിവയെല്ലാം ലാപ്ടോപിനെ കൂടുതൽ മികച്ചതാക്കി മാറ്റുന്നു.

പല വിലയ്ക്കും ഇന്ത്യൻ വിപണിയിൽ ലാപ്ടോപ്പുകൾ ലഭ്യമാണെങ്കിലും 30,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ലാപ്ടോപ്പുകൾ ആയിരിക്കും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുക.

നിങ്ങളുടെ ഉപയോ​ഗം അനുസരിച്ച് വേണം ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാൻ വളരെ കുറച്ച് മാത്രം ഉപയോ​ഗമെ നിങ്ങൾക്ക് ആവിശ്യമുള്ളു എങ്കിൽ വില കുറഞ്ഞ ഏതെങ്കിലും ബേസിക് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

എന്നാൽ ലാപ്ടോപ്പുകൾ‌ കൊണ്ട് കൂടുതൽ ഉപയോ​ഗം നിങ്ങൾ ലക്ഷ്യമിടുന്നുണ്ട് എങ്കിൽ അത്യാവശ്യം ഭേദപ്പെട്ട പെർഫോമൻസുള്ള ലാപ് തന്നെ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. എല്ലാ ഇല്ക്ട്രോണിക് ഉപകരണങ്ങൾ പോലെയും നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു ​ഗാഡ്ജറ്റാണ് ലാപ്ടോപ്പും.

വളരെ എളുപ്പത്തിൽ തന്നെ നമ്മുക്ക് ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം നിങ്ങളുടെ ലാപ്ടോപ്പിന്റെ സർച്ച് ബാറിൽ സിഎംഡി (CMD) എന്ന് സർച്ച് ചെയ്യുക. ഇപ്പോൾ‌ ഇതിന്റെ സർച്ച് റിസൾട്ടായി നിരവധി ഓപ്ഷനുകളിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും.

ഇതിൽ നിന്ന് കമാന്റ് പ്രോംപ്റ്റ് എന്ന ഓപ്ഷനിലെ റൺ ആസ് അഡ്മിനിസ്ട്രേറ്റർ എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഓപ്ഷനിൽ നിന്ന് യെസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ മറ്റൊരു വിൻഡോ നിങ്ങളുടെ ലാപ്ടോപ്പിന്റെ സ്ക്രീനിൽ തെളിയുന്നതായിരിക്കും.

ഇതിൽ കുറച്ചു കമാന്റുകൾ നമ്മൾ തന്നെ നൽകേണ്ടതുണ്ട്. c:Windows\system32> ഇത്തരത്തിൽ ഒരു ഭാ​ഗം കാണാൻ സാധിക്കുന്നതാണ്. ഈ കോഡിന് കൂടെയാണ് നമ്മൾ പുതിയതായി കമാന്റ് നൽകേണ്ടത്. sfc/scannow എന്നതാണ് നമ്മൾ നൽകേണ്ട കമാന്റ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഉപകരണത്തിൽ സ്കാനർ റണ്ണാകുന്നത് കാണാൻ സാധിക്കുന്നതാണ്.

ഇത് 100 ശതമാനം ആകുന്നത് വരെ കാത്തിരിക്കുക. ഇത് 100 ശതമാനം ആയിക്കഴിഞ്ഞാൽ പിന്നീട് നേരത്തെ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് നിങ്ങൾക്ക് അനുഭവപ്പെടില്ല. ശേഷം ഉയർന്ന പെർഫോമൻസ് സ്പീഡ് നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. ആവിശ്യമില്ലാത്ത ഫയലുകൾ ഇല്ലാതാക്കുകയും ശരിയായ രീതിയിൽ ഫയലുകളെ പ്ലെയ്സ് ചെയ്തുമാണ് ഈ സ്കാനർ ഇതിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചത്. വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഇത്തരത്തിൽ നിസാരമായി ലാപ്ടോപ്പിന്റെ ഹാങ് പ്രശ്നങ്ങൾ ഒഴിവാക്കാം.

അതേ സമയം നിങ്ങൾ ഉപയോ​ഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുന്നതും നല്ലതായിരിക്കും. പല തരത്തിലുള്ള അപകടങ്ങളിൽ നിന്ന് ഇവ നിങ്ങളുടെ ഉപകരണത്തിനെ സംരക്ഷിക്കുന്നതായിരിക്കും. മികച്ച ഒരു ആന്റിവൈറസ് ഇൻസ്റ്റാൾ‌ ചെയ്യുന്നതും പല തരത്തിലുള്ള മാൽവെയർ ആക്രമണങ്ങളിൽ നിന്ന് നിങ്ങളുടെ ലാപ്ടോപ്പിനെ സംരക്ഷിക്കുന്നതായിരിക്കും. നിലവലിൽ മാൽവെയറുകളുടെ സഹായത്തോടെയാണ് സൈബർ ക്രിമിനലുകൾ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here