കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട

0
60

കോഴിക്കോട് : കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 112 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കാക്കഞ്ചേരി സ്വദേശി ഷക്കീൽ ഹർഷാദ് പിടിയിൽ. ഇയാളുടെ കാക്കഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയും 80 ഗ്രാം ക്യാപ്‌സ്യൂൾ എംഡിഎംഎ യും പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. ഹർഷാദിനെ കസബ പൊലീസ് ചോദ്യം ചെയ്യുകയാണ്.ഇയാൾ മയക്കു മരുന്ന് വിതരണമാഫിയയിലെ കണ്ണിയാണെന്നു പൊലീസ് പറഞ്ഞു.

കോഴിക്കോട്  വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. പിടിയിലായ ഹർഷാദ് മുമ്പും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. പ്രതിയുടെ സ്വത്ത്‌ കണ്ടു കെട്ടാൻ നടപടി സ്വീകരിക്കുമെന്നും മയക്കു മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here