ചൈ​നീ​സ് കമ്പനി വികസിപ്പിച്ച കോ​വി​ഡ് വാ​ക്സി​ന് രാ​ജ്യ​ത്തെ പേ​റ്റ​ന്‍റ് ല​ഭി​ച്ചു

0
91

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ കാ​ൻ​സി​നോ വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് സ​ർ​ക്കാ​ർ പേ​റ്റ​ന്‍റ് ല​ഭി​ച്ചു. എ​ഡി 5-എ​ൻ​കോ​വ് എ​ന്ന വാ​ക്സി​നാ​ണ് രാ​ജ്യ​ത്ത് പേ​റ്റ​ന്‍റ് ല​ഭി​ച്ച​ത്. ഇ​തോ​ടെ ചൈ​ന​യു​ടെ ആ​ദ്യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ന്ന പ​ദ​വി​യും എ​ഡി 5-എ​ൻ​കോ​വ് സ്വ​ന്ത​മാ​ക്കി. മാ​ർ​ച്ച് 18നാ​ണ് പേ​റ്റ​ന്‍റി​നാ​യി ക​ന്പ​നി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തു പ​രി​ഗ​ണി​ച്ച സ​ർ​ക്കാ​ർ ഏ​ജ​ൻ​സി ആ​ഗ​സ്റ്റ് 11ന് ​പേ​റ്റ​ന്‍റ് ന​ൽ​കി​യ​താ​യാണ് റിപ്പോർട്ട്.

ജ​ല​ദോ​ഷം മൂ​ല​മു​ള്ള പ​നി​യു​ണ്ടാ​ക്കു​ന്ന വൈ​റ​സി​ൽ പു​തി​യ കൊ​റോ​ണ വൈ​റ​സി​ന്‍റെ ജ​നി​ത​ക​ഘ​ട​കം കൂ​ട്ടി​ച്ചേ​ർ​ത്താ​യി​രു​ന്നു കാ​ൻ​സി​നോ ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. ഓ​ക്സ്ഫോ​ർ​ഡ്, ആ​സ്ട്രാ സെ​നെ​ക്ക വാ​ക്സി​ൻ ക​ണ്ടെ​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മാ​ർ​ഗം ത​ന്നെ​യാ​ണ് കാ​ൻ​സി​നോ​യും ഉ​പ​യോ​ഗി​ച്ച​ത്. പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ആ​ന്‍റി ബോ​ഡി​ക​ളും ടി ​സെ​ല്ലു​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ വാ​ക്സി​നു ക​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

LEAVE A REPLY

Please enter your comment!
Please enter your name here