തിരുവല്ല: വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. തിരുവല്ല നിരണത്ത് കൊമ്പങ്കേരി പ്ലാം പറമ്പിൽ പി.വി.ചാക്കോയുടെ ഭാര്യ അന്നമ്മ (കുഞ്ഞൂഞ്ഞമ്മ – 66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
മരുമകൾ ലിൻസി(24) കത്രിക കൊണ്ട് കുഞ്ഞൂഞ്ഞമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു. ലിൻസിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.