കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി . പ്രത്യേക കോടതി ജഡ്ജി ഹണി. എം. വര്‍ഗീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി സമയം നീട്ടിനൽകിയത്.
നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇതോടെ ഹണി. എം. വർഗീസ് കത്ത് മുഖേന സമയം നീട്ടി നല്‍കണമെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.