ഇടുക്കി : കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 117.9 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് തിങ്കളാഴ്ച്ച ലഭിച്ച കനത്ത മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണം.
തിങ്കളാഴ്ച രാവിലെ 115.7 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇന്ന് രാവിലെ ജലനിരപ്പ് 117.9 അടിയിലെത്തി. ഒരു ദിവസം കൊണ്ട് 2.2 അടി വെള്ളം അണക്കെട്ടിൽ ഉയർന്നു.