രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്ത് പ്രിയങ്ക ഗാന്ധി

0
82

ഡൽഹി : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാമൻ എല്ലാവർക്കുമൊപ്പം ഉണ്ടെന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പ്രിയങ്ക ഗാന്ധി കുറിച്ചു.

“ധീരതയും ത്യാഗവും ലാളിത്യവും പരിത്യാഗവും സമർപ്പണവുമാണ് ദീനബന്ധു രാമൻ എന്ന പേരിൻ്റെ കാതൽ. രാമൻ എല്ലായിടത്തും എല്ലാവരിലും ഉണ്ട്. രാമദേവൻ്റെയും സീതാദേവിയുടെയും സന്ദേശവും അനുഗ്രഹവും കൊണ്ട്, ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണ്.”- പ്രിയങ്ക ഗാന്ധി കുറിച്ചു.

നാളെയാണ് രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജ. ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിയ്ക്കും നാളെ 11 മണിയോടുകൂടി ശിലാസ്ഥാപന ചടങ്ങുകൾക്കായി പ്രധാനമന്ത്രി അയോധ്യയിൽ എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here