ഇസ്ലാമാബാദ് :രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിന് ഉത്തരവാദികള്‍ ഇമ്രാന്‍ സര്‍ക്കാരാണെന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്. ഗ്ലോബര്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ആന്റ് പബ്ലിക് ഒപ്പീനിയന്‍ സ്‌പെഷ്യലിസ്റ്റ് നടത്തിയ സര്‍വ്വേയിലാണ് ജനങ്ങളുടെ ഇമ്രാന്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വ്യക്തമാകുന്നത്.
ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് ആളുകള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹരീക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉണ്ടായ വിലക്കയറ്റം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.സാധാരണക്കാരും, ദരിദ്രരുമാണ് ഇതില്‍ ഏറെ പ്രയാസം നേരിടുന്നത്.
മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ പണപ്പെരുപ്പമാണ് നിലവില്‍ പാകിസ്താനില്‍ ഉള്ളത്. ഇതിന് ഉത്തരവാദികള്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമാണെന്ന് 49 ശതമാനം ആളുകളും സര്‍വ്വേയില്‍ അഭിപ്രായപ്പെടുന്നു. 15 ശതമാനം ആളുകള്‍ മുന്‍ സര്‍ക്കാരിനെയും, എട്ട് ശതമാനം പേര്‍ അജ്ഞാത മാഫിയകളെുയും പഴിക്കുന്നുണ്ട്.
രാജ്യത്ത് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം 88 ശതമാനം ആളുകളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സര്‍വ്വേയില്‍ പ്രതികരിച്ച 87 ശതമാനം പേരും വിലക്കയറ്റത്താല്‍ ബുദ്ധിമുട്ട് നേരിടുന്നവരാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 83 ശതമാനം ആളുകളുടെ വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.