ന്യൂഡൽഹി: കോടതിയില്‍ നിന്ന് ഒരു ഔദാര്യവും വേണ്ടെന്നും മാപ്പ് പറയില്ലെന്നും അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഏതു ശിക്ഷയും സ്വീകരിക്കും. ഈ ചരിത്ര സന്ദര്‍ഭത്തില്‍ മൗനം പുലര്‍ത്താനും തയ്യാറല്ല. ശിക്ഷാവിധി മാറ്റണമെന്ന അഡ്വ. ദുഷ്യന്ത് ദവെയുടെ ആവശ്യം കോടതി തള്ളി.
വാദം കേട്ട ബെഞ്ച് തന്നെ ശിക്ഷയിലും വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. വിവാദ പ്രസ്താവന പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സമയം അനുവദിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.