വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടെ സ്ത്രീ എക്സൈസ് പിടിയിൽ

0
64

കാലടി: ചാരായം വാറ്റുന്നതിനിടെ സ്ത്രീ എക്സൈസ് പിടിയിൽ. മലയാറ്റൂർ ഇല്ലിത്തോട് തോട്ടപ്പിള്ളി വീട്ടിൽ സുനിതയാണ് എക്‌സൈസ് പിടിയിലായത്. വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.

അഞ്ച് ലിറ്റർ ചാരായം, 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ രാം പ്രസാദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here