ശബരിമലയിൽ അയ്യപ്പൻ്റെ തിരുവാഭരണം ദർശിക്കാൻ കഴിയുന്നത് സന്നിധാനത്ത് ശ്രീ കോവിലും , മണിമണ്ഡപത്തിലും ആണ്. ആമാട പെട്ടിയിൽ കൊണ്ട് വരുന്ന തിരുമുഖം സന്നിധാനത്ത് മകരം ഒന്ന് മുതൽ നാലാം തിയ്യതി വരെ സന്ധ്യക്ക് ദീപാരാധന സമയത്തും,മകരം രണ്ട് മുതൽ നാലാം തിയതി വരെ ഉച്ചപൂജ മുതൽ ഉള്ള സമയത്തും ചാർത്തും. കൊടി പെട്ടിയിൽ കൊണ്ട് വരുന്ന അയ്യപ്പൻ്റെ തിടമ്പും , ഉടുംമ്പാറ മലയുടയും ,തലപാറമലകളുടെയും കൊടികളും മകരം ഒന്ന് മുതൽ നാലു ദിവസവും അത്താഴ പൂജക്ക് ശേഷം മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടി വരെയും തിരിച്ചു മണിമണ്ഡപത്തിലേക്കും എഴുന്നള്ളിക്കും.മകരം അഞ്ചിന് അയ്യപ്പൻ്റെ ഈ തിടമ്പ് ശരം കുത്തി വരെ എഴുന്നള്ളിച്ച് തിരകെ മണിമണ്ഡപത്തിൽ വന്ന് അവസാനിക്കുന്നു.