സര്‍ക്കാരിന്റെ വനാമി ചെമ്മിൻകൃഷി കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അഡാക്കിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം, റീജിയണല്‍ ഓഫീസ്, ഏജൻസി ഫോര്‍ ഡവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (അഡാക്ക്), നോര്‍ത്ത് സോണ്‍, ഏരഞ്ഞോളി പോസ്റ്റ്, തലശ്ശേരി, കണ്ണൂര്‍ 670 107 എന്ന വിലാസത്തില്‍ ജൂണ്‍ 26 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ലഭിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് :0490 2354073