കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം തടയാതെ ഹൈക്കോടതി.
ചിഹ്നം അനുവദിച്ചുള്ള തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പി.ജെ. ജോസഫിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് അംഗീകരിച്ചില്ല. ജസ്റ്റീസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.കോടതി കേസ് ഫയലില്‍ സ്വീകരിച്ചു.