കൊളസ്‌ട്രോൾ കുറയ്ക്കാൻ വരുത്താം ചില മാറ്റങ്ങൾ

0
34

ആരോഗ്യകരമല്ലാത്ത ജീവിതശൈലി ,ഭക്ഷണക്രമം എന്നിവ ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ്‌ കൂടുന്നതിനും, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായി ആരോഗ്യം ശ്രദ്ധിക്കുകയും, ഭക്ഷണം നിയന്ത്രിക്കുകയും ചെയ്താൽ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്ക്കാൻ സാധിക്കും.
പ്രഭാത ശീലങ്ങളിൽ ഇവയൊക്കെ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ നിയന്ത്രണത്തിലാക്കാവുന്നതാണ്;

  • രാവിലെ എഴുന്നേൽക്കുമ്പോൾ ചെറു ചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ചീത്ത കൊളസ്‌ട്രോൾ തടയുകയും, കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
  • ഫൈബർ അടങ്ങിയ ഓട്‌സ്, ആപ്പിൾ,വാഴപ്പഴം,എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപെടുത്തുക.
  • ബദാം, വാൽനട്ട് , ഫ്ളാക്സ് സീഡുകൾ എന്നിവ അതിലാരാവിലെ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ തടയാൻ സഹായിക്കുന്നു
  • എല്ലാ ദിവസവും രാവിലെ 20 മുതൽ -30 മിനിറ്റ് വരെ നടക്കുന്നത് ശരീര ഭാരം കുറയ്ക്കാനും , ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും
  • അതിരാവിലെ കോഫി കുടിക്കുന്ന ശീലമുള്ളവരാണ് നിങ്ങൾ എങ്കിൽ അതിനുപകരം ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുക.
  • പ്രഭാത ഭക്ഷണത്തിൽ മധുരമുള്ള ധാന്യങ്ങൾ, പേസ്ട്രികൾ, പാനീയങ്ങൾ എന്നിവ ഉൾപെടുത്താതിരിക്കുക. അധിക പഞ്ചസാര ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കുറച്ച് പകരം തേൻ ഉപയോഗിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here