ട്രായിയുടെ പുതിയ മാര്‍ഗനിര്‍ദേശം

0
46
  • തുടർച്ചയായി 90 ദിവസത്തേക്ക് നിങ്ങളുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ (കോളുകള്‍, ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ഡാറ്റ ഉപഭോഗം എന്നിവ നടത്തിയില്ലെങ്കില്‍) അത് നിര്‍ജീവമാക്കപ്പെടും.
  • 90 ഉപയോഗിക്കാതെ ഇരുന്നതിന് ശേഷം നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ബാലൻസ് ഉണ്ടെങ്കില്‍ അത് സ്വയമേവ കിഴിക്കുകയും നിങ്ങളുടെ സിം 30 ദിവസത്തേക്ക് കൂടി സജീവമായി തുടരുകയും ചെയ്യും.
  • സിം കാര്‍ഡിലെ ബാലന്‍സ് 20 രൂപയില്‍ താഴെയായാല്‍ നിങ്ങളുടെ സിം കാര്‍ഡ് നിര്‍ജീവമാക്കപ്പെടും.
  • നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയുടെ ബാലന്‍സ് ഇല്ലെങ്കില്‍ സിം നിര്‍ജീവമാക്കപ്പെടും. 15 ദിവസത്തിനുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്താല്‍ സിം വീണ്ടും സജീവമാക്കാവുന്നതാണ്.
  • പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ഈ പദ്ധതി ബാധകമെന്നത് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.

ട്രായിയുടെ ഈ പുതിയ നിര്‍ദേശം വലിയൊരു വിഭാഗം മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കിടെ മാത്രം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും കോളുകള്‍ക്കുമാത്രമായി ഫോണ്‍ ആശ്രയിക്കുന്നവര്‍ക്കും ഇത് വളരെയധികം ഉപകാരപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here