മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മോത്തിലാല്‍ വോറ അന്തരിച്ചു

0
63

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ മോത്തിലാല്‍ വോറ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന്‌ വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ രണ്ടു ദിവസം മുമ്പ്‌ ഡല്‍ഹിയിലെ ഫോര്‍ട്ടിസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോത്തിലാല്‍ വോറയുടെ മരണം വൈകിട്ട് നാലുമണിയോടെയാണ് സംഭവിച്ചത്‌. ഒക്ടോബറില്‍ അദ്ദേഹത്തിന്‌ കോവിഡ്‌ ബാധിച്ചിരുന്നു.

ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന മോത്തിലാല്‍ വോറ സോണിയ ഗാന്ധിയുടെ വിശ്വസ്‌തരില്‍ പ്രധാനി ആയിരുന്നു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി, ഉത്തര്‍പ്രദേശ്‌ ഗവര്‍ണര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഏറെക്കാലം എ.ഐ.സി.സി ട്രഷററായും, ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

സമീപ കാലത്ത്‌ സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന്‌ ശേഷം മോത്തി ലാല്‍ വോറ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത്‌ തിരിച്ചെത്തിയിരുന്നു. മോത്തിലാല്‍ വോറയുടെ മരണത്തില്‍ രാഹൂല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here