വിവാഹസത്കാരത്തിനിടെ ബോംബേറ്: വരനും സുഹൃത്തുക്കളും അറസ്റ്റില്‍.

0
60

പേരൂര്‍ക്കട: വിവാഹ സത്കാരത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടുകാര്‍ക്കു നേരേ നാടന്‍ ബോംബറിഞ്ഞ കേസില്‍ വരനും സുഹൃത്തുക്കളുമടക്കം നാലു പേരെ പേരൂര്‍ക്കട പോലീസ് അറസ്റ്റു ചെയ്തു.

വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന്‍ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങല്‍ ഇളമ്ബ വിജിതാ ഭവനില്‍ വിജിത്ത് (23), പോത്തന്‍കോട് പേരുതല അവിനാഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കാണി വീട്ടില്‍ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. പേരൂര്‍ക്കട വഴയിലയില്‍ ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

വാള്‍, വെട്ടുകത്തി, നാടന്‍ബോംബ് എന്നിവയുമായാണ് വരന്റെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന്, പള്ളിയുടെ മുന്‍പില്‍ നിന്ന ആളുകളുടെ നേരേ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ, വന്ന ഓട്ടോറിക്ഷയില്‍ കയറി പ്രതികള്‍ വഴയിലവഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകുകയും പിന്തുടര്‍ന്ന നാട്ടുകാരെ വീണ്ടും നാടന്‍ ബോംബുകള്‍ എറിയുകയും വെട്ടുകത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here