ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ജമ്മു കാശ്മീരില്‍ പുരോഗമിക്കുന്നു.
1,315 മീറ്റര്‍ നീളമുള്ള പാലമാണ് സജ്ജമാക്കുന്നത്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് ചെനാബ് റെയില്‍ പാലം നിര്‍മ്മിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഏകദേശം 35 മീറ്റര്‍ ഉയരമാണ് ചെനാബ് റെയില്‍ പാലത്തിന് ഉള്ളത്.
റെയില്‍വേ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയ്ക്ക് കാശ്മീരിലെ താഴ്‌വരയില്‍ പ്രവേശിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. 2024 ജനുവരിയോടെ സന്ദര്‍ശകര്‍ക്ക് പാലം തുറന്നു നല്‍കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ചെനാബ് പാലത്തിന് പുറമേ, ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ കേബിള്‍ പാലം, രാജ്യത്തെ ഏറ്റവും ദൈര്‍ഘമേറിയ ഗതാഗത ടണല്‍, ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ പദ്ധതി തുടങ്ങിയ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.