വിവാഹമോചന വാർത്തയോട് പ്രതികരിച്ച് സ്വാതി റെഡ്ഡി

0
68

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. ആമേൻ, നോർത്ത് 24 കാതം, തൃശൂർ പൂരം, ആട്  തുടങ്ങിയസിനിമകളിൽ അഭിനയിച്ച സ്വാതിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെ താരം വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തതാണ് ഇത്തരത്തിലെ വാർത്തകൾ പ്രചരിക്കാൻ കാരണം.

ഇപ്പോഴിതാ വിവാഹമോചന വാർത്തകളോട് പ്രതികരിക്കാൻ തയാറല്ലെന്ന് അറിയിച്ചിരിക്കുകയാണ് സ്വാതി. സ്വാതിയുടെ വരാനിരിക്കുന്ന ചിത്രമായ മന്ത് ഓഫ് മധുവിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പ്രെമോഷനിടെ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പിന്നാലെ ഒരു മാധ്യമപ്രവർത്തകൻ വിവാഹമോചന വാർത്തയെക്കുറിച്ച് സ്വാതിയോട് ചോദിച്ചു.

എന്നാൽ താൻ വന്നത് സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടാണെന്നും വ്യക്തിപരമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു സ്വാതിയുടെ മറുപടി. സ്വാതിയുടെ വാക്കുകൾ ‘താൻ പതിനാറാം വയസിൽ സിനിമാ ജീവിതം തുടങ്ങിയതാണ്. അന്നത്തെക്കാലത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് അറിയില്ല. സോഷ്യൽ മീഡിയ ഉപയോഗിച്ച് അവർ എന്റെ ജീവിതം കൊണ്ട് ഫുട്‌ബോൾ കളിക്കുമായിരുന്നു.

കാരണം എങ്ങനെ പെരുമാറണമെന്ന് അന്നത്തെക്കാലത്ത് എനിക്കറിയില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, നടിയെന്ന നിലയിൽ ചില കാര്യങ്ങൾ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എൻറെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും പറയില്ല. അതിനാൽ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ല’- സ്വാതി റെഡ്ഡി പറഞ്ഞു. 2005ൽ പുറത്തിറങ്ങിയ ഡേഞ്ചർ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here