മലപ്പുറം പ്രത്യേകമൊരു രാജ്യമാണ്. പ്രത്യേക ചിലരുടെ സംസ്ഥാനം. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി ഉള്ളതുകൊണ്ടും അവിടേയൊരു സ്ഥാപനം ഉള്ളതുകൊണ്ടും നിങ്ങള്‍ക്ക് കുറച്ചുപേർക്കെങ്കിലും വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു. രാഷ്ട്രീയ,സാമ്പത്തിക ,വിദ്യഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നിങ്ങൾക്ക് പഠിക്കുവാനും പഠിപ്പിക്കുവാനും മലപ്പുറത്ത് ഒരു കുടിപ്പള്ളികുടമെങ്കിലും തരുന്നുണ്ടോ? ഇവിടെ പല ഭരണകൂടങ്ങളും വന്നു പോയിട്ടുണ്ട്. അവരുടെ കുടുംബത്തിന് എല്ലാ അധികാരങ്ങളും കൊണ്ടുപോയപ്പോൾ ഞങ്ങളും കുടുംബക്കാരാണെന്ന് വിചാരിച്ചുകൊണ്ട് ഒരു പൊട്ടും പൊടിയുമെങ്കിലും കൊടുക്കാമായിരുന്നു. ഒരു കോളേജുണ്ടോ? എന്തെങ്കിലും കൊടുത്തിട്ടുണ്ടോ എന്നും അദ്ദേഹം