വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം.

0
35

പ്രതിപക്ഷ നേതാവ് വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം. കഴിഞ്ഞ ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ വഴിപാട് നേർന്നത്. 75 കിലോ പഞ്ചസാരകൊണ്ട് പുറപ്പള്ളി കാവ് ഭവതി ക്ഷേത്രത്തിലാണ് തുലാഭാരം നടന്നത്. പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണ് തുലാഭാരമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

കഴിഞ്ഞ വർഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയിരുന്നു. തുടര്‍ന്ന് വഴിപാടായി ധന്വന്തരീ ഹോമവും, പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി. 75 കിലോ പഞ്ചസാരയാണ് തുലാഭാരത്തിന് ആവശ്യമായി വന്നത്. തുടർന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു.

ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഗുരുവായൂർ ക്ഷേത്രത്തിലും വി.ഡി. സതീശൻ തുലാഭാരം നടത്തിയിരുന്നു. അന്ന് വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത്. പ്രതിപക്ഷ നേതാവ് തന്നെയാണ് തുലാഭാരം നടത്താനുള്ള വസ്തുക്കൾ കൊണ്ട് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here