ലോക്സഭാ തെരഞ്ഞെടുപില്‍ എല്‍.ഡി.എഫിന് പിൻതുണ പ്രഖ്യാപിച്ച്‌ പി.ഡി.പി.

0
59

ണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് പിന്തുണ നല്‍കാൻ കൊച്ചിയില്‍ ചേർന്ന പിഡിപി നേതൃയോഗം തീരുമാനിച്ചു.

പാര്‍ട്ടി നേതൃയോഗ തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി അംഗീകാരം നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്. ഫാഷിസത്തോട് സന്ധിയാവാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പിഡിപി യോഗം വിലയിരുത്തി. നേരത്തെ എസ്.ഡി.പി. ഐ യു.ഡി. എഫിന് പിൻതുണ നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here