ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു.

0
62

തൃശൂർ തിരുവില്വാമല കാട്ടുകുളം ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ മേൽക്കൂരയുടെ സീലിംഗുകളാണ് പൊട്ടി വീണത്. സീലിംഗിന് താഴെ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 10.15 ഓടെയാണ് സംഭവം.

വളരെയധികം കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികാരികൾ യാതൊരുവിധ നടപടികളും ഇതുവരെയും സ്വീകരിച്ചിട്ടില്ല. 71 പ്രീ പ്രൈമറി വിദ്യാർത്ഥികളും 196 ഓളം LP വിദ്യാർഥികളുമാണ് ഈ സ്കൂളിലുള്ളത്.

കഴിഞ്ഞദിവസം നാല് സ്കൂളുകളിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചപ്പോഴും ഈ സ്കൂൾ അവഗണിക്കപ്പെട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് പിടിഎ പ്രസിഡൻറ് വേണു പി നായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here