കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രതിഷേധം. നാടൻപാട്ട് മത്സരവേദിയില്‍ ആണ് കലാകാരന്മാര്‍ പ്രതിഷേധിച്ചത്.
വേദിയില്‍ നാടൻപാട്ട് ആലാപനത്തിനായി മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉണ്ടായത്.
വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകലാകാരന്മാരുടെ പ്രതിഷേധം ഉണ്ടായത്. രാവിലെ 9.30നാണ് വേദി 18ല്‍ നാടൻപാട്ട് മത്സരം നടക്കാനിരുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പരിശീലകരും നാട്ടുകലാകാരന്മാരുടെ കൂട്ടവും വേദിയ്‌ക്ക് സൗകര്യമില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപിച്ചിരുന്നതാണ്. എന്നാല്‍ വേദി മാറ്റിയിരുന്നില്ല.
മൈക്കും സൗണ്ട് സിസ്റ്റവും മോശമാണെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ഹാള്‍ തന്നെ നാടൻപാട്ട് മത്സരത്തിന് തീരെ അനുയോജ്യമല്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പാട്ടിനൊപ്പം കൊട്ടുകൂടിയാകുമ്ബോള്‍ അത് ഹാളില്‍ വല്ലാതെ മുഴങ്ങുന്ന സ്ഥിതിയുണ്ടാകും. അതുകൊണ്ട് തന്നെ ജഡ്ജസിന് പോലും വരികളും പാട്ടുകളും വ്യക്തമാകാതെ വരുമെന്നും ഇവര്‍ പ്രതികരിച്ചു.