സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. 50,000 കടന്ന സ്വർണ വില പിന്നീടങ്ങോട്ട് നിലംതൊടാതെ ഉയരുകയാണ്. കല്യാണ മാസങ്ങൾ എത്തുന്നതോടെ സാധാരണക്കാരൻ വലിയ സമ്മർദ്ധത്തിലാണ്. ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ തുടരുകയാണ് ഇന്നത്തെ സ്വർണ വില.
ഇന്നലെ ഗ്രാമിന് 85 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ 8510 രൂപയാണ് നൽകേണ്ടിയിരുന്നത്. ഇതോടെ 67,400 രൂപയായിരുന്ന പവന് 68,080 രൂപ നൽകണം. ഒറ്റയടിക്ക് 630 രൂപയുടെ വർധനവാണ് ഇന്നലെ മാത്രം ഉണ്ടായത്. ഇന്നും ഇതേ നിരക്കിലാണ് സ്വർണവിപണി തുടരുന്നത്.
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനായത്. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഇതോടെ സ്വർണവില വില സർവ്വകാല റെക്കോർഡിലേക്ക് കടക്കുകയായിരുന്നു.