കനിമൊഴിയുടെ പരാതി: വിമാനത്താവളങ്ങളിൽ പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സിഐഎസ്എഫ്

0
90

ഡൽഹി : ഡിഎംകെ എം പി കനിമൊഴിയുടെ പരാതിയെ തുടർന്ന് പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൂടി പ്രധാന വിമാനത്താവളങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കാൻ സിഐഎസ്എഫ് തീരുമാനിച്ചു.

ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന്‍ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്നാണ് കനിമൊഴിയുടെ ആരോപണം.പ്രത്യേക മതവിഭാഗക്കാരും ഹിന്ദി സംസാരിക്കാത്തവരും ഇന്ത്യക്കാർ അല്ലെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്ന് കനിമൊഴി തന്റെ ട്വിറ്ററിലൂടെ ചോദിച്ചു. കേന്ദ്രസർക്കാർ നയത്തിന്‍റെ ഭാഗമാണിതെന്നാണ് ആരോണം.

ഇത്തരം ശ്രമം അനുവദിക്കാനാകില്ലെന്നും കനിമൊഴി അഭിപ്രായപ്പെട്ടിരുന്നു. കനിമൊഴിയുടെ പരാതിയിൽ സിഐ എസ് എഫ് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here