നെടുങ്കണ്ടം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥനും വനിതാ ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം പിടിപെട്ടത്.കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച ശേഷം കൊവിഡ് സ്ഥിരീകരിച്ച വയോദികയുടെ മകന്റെ സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇയാൾ പൊലീസ് സ്റ്റേഷനിൽ പല തവണ കയറിയിറങ്ങിയിരുന്നു.
പൊലീസുകാരെ കൂടാതെ മരിച്ചവയോധികയുടെ ബന്ധുക്കളായ പുഷ്പക്കണ്ടം സ്വദേശികളായ നാല് പേർക്കും വട്ടുപാറ സ്വദേശിയായ മകന്റെ സുഹൃത്തിനും രോഗം സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിൽ അന്നേ ദിവസം ജോലി ചെയ്തിരുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.