ദില്ലി: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് 2024 ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സാമ്ബത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്ബത്തിക ശക്തിയാകാന്‍ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ലക്ഷ്യത്തിലെത്തുമെന്നത് ഉറച്ച പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ഉറപ്പാക്കുമെന്നും ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോദി അറിയിച്ചു.
സാമ്ബത്തിക മേഖലക്ക് ഇരട്ടിപ്രഹരമായിരുന്നു കൊവിഡ് മഹാമാരി. ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് പ്രധാന ചര്‍ച്ച. അതിനിടെയാണ് സാമ്ബത്തികരംഗം കരുത്താര്‍ജ്ജിക്കുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്.സാമ്ബത്തികരംഗത്തെ ഇപ്പോഴത്തെ സാഹചര്യമാകില്ല അടുത്ത വര്‍ഷങ്ങളില്‍. സാമ്ബത്തിക പരിഷ്കരണ നടപടികള്‍ തുടരും. ആത്മവിശ്വാസമില്ലാത്തവരുടെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല. 2024ല്‍ അഞ്ച് ട്രില്ല്യണ്‍ സാമ്ബത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കിയ ചരിത്രമാണ് തന്‍റെ സര്‍ക്കാരിനുള്ളതെന്നും അത് ജനങ്ങള്‍ക്ക് അറിയാമെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു.
ഇന്ത്യന്‍ സാമ്ബത്തിക രംഗത്ത് 2023ന് മുമ്ബ് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഐഎംഎഫ് അടക്കം വിലയിരുത്തുമ്ബോഴാണ് അഞ്ച് ട്രില്ല്യണ്‍ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്ന മോദിയുടെ അവകാശവാദം. സാമ്ബത്തിക ശക്തിയാകാന്‍ സംസ്ഥാനങ്ങളുടെ സഹകരണവും വേണം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കൊവിഡ് കാലത്ത് കൂടുതല്‍ പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേന്ദ്ര സംസ്ഥാന ബന്ധം ജിഎസ്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ല. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 19 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് ഈ സാമ്ബത്തിക വര്‍ഷം വരുത്തിയത്. കൊവിഡ് പ്രതിരോധ വാക്സിന്‍ എത്രയും വേഗം ലഭ്യമാക്കാനാണ് ശ്രമം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു