ന്യൂയോര്‍ക്ക് : മേയ് 19 മുതല്‍ 21 വരെ ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ലോകത്താദ്യമായി ആണവാക്രമണമുണ്ടായ സ്ഥലമാണ് ഹിരോഷിമ. യുക്രെയിന്‍ അധിനിവേശത്തോടൊപ്പം ആണവ നിരായുധീകരണവും ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയായേക്കും. രണ്ടാം ലോകമഹായുദ്ധത്തിനിടെ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകള്‍ 226,000 ത്തോളം മനുഷ്യരുടെ ജീവനാണ് കവര്‍ന്നത്.