കാന്‍ബെറ : ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഉച്ചകോടി മേയ് 24ന് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫൂമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവര്‍ പങ്കെടുക്കും. ആസിയാന്‍ അടക്കം മറ്റ് പ്രാദേശിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ആന്റണി ആല്‍ബനീസ് പറഞ്ഞു.