കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷനെ അറിയിക്കാനുള്ള ഉത്തരവാദിത്തം വിചാരണ കോടതിക്ക് ഉണ്ടെന്ന് അഡ്വ ടിബി മിനി.കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ ചാർജ് ഷീറ്റ് എഴുതാൻ താൻ തുറന്ന് പരിശോധിച്ചതാണെന്ന് കോടതിക്ക് വേണമെങ്കിൽ പറയാം. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും എഫ്എസ്എല്ലിൽ നിന്നും ഈ ദൃശ്യങ്ങൾ രണ്ട് പെൻഡ്രൈവിലാക്കി അന്വേഷണ ഉദ്യോഗസ്ഥനും കോടതിക്കും കൈമാറിയിട്ടുണ്ടെന്നും മിനി പറഞ്ഞു.