ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിനോട് പരാജയപ്പെട്ടതിന് തന്റെ ടീമിനെ കുറ്റം പറയാന്‍ ആകില്ല എന്ന് ടെം ഹാഗ്. എനിക്ക് എന്റെ ടീമിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല, അവര്‍ എല്ലാ ശ്രമങ്ങളും നടത്തി.
ക്രിസ്തുമസ് മുതല്‍ ഞങ്ങള്‍ മൂന്ന് ദിവസം കൂടുമ്ബോള്‍ കളിച്ചു വരികയാണ്. ടെന്‍ ഹാഗ് പറഞ്ഞു. ഡി ഹിയയെയും അദ്ദേഹം പിന്തുണച്ചു.
“തെറ്റുകള്‍ ഫുട്‌ബോളിന്റെ ഭാഗമാണ്, പക്ഷേ ഒരു ടീമെന്ന നിലയില്‍ നിങ്ങള്‍ അത് കൈകാര്യം ചെയ്യുകയും തിരിച്ചുവരുകയും വേണം. സീസണില്‍, ദി ഹിയ ആണ് ഏറ്റവും ക്ലീന്‍ ഷീറ്റുകള്‍ നേടിയത് എല്ലാവരും ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.” ടെന്‍ ഹാഗ് പറഞ്ഞു
“രണ്ടാം പകുതിയില്‍ കളി ഞങ്ങളുടെ നിലവാരത്തിന് താഴെയായിരുന്നു. നമുക്ക് സ്വയം സങ്കടം പറഞ്ഞ് ഇരിക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്ക് ഇനി നാല് ഗെയിമുകള്‍ മാത്രമാണ് ഉള്ളത്, ഞങ്ങള്‍ക്ക് ഊര്‍ജ്ജം ആവശ്യമാണ്, ശ്രദ്ധ കേന്ദ്രീകരിക്കുക, മുന്നോട്ട് പോകുക.” ടെന്‍ ഹാഗ് പറഞ്ഞു.