മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്‍ കുറിച്ചു. ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ത്രീകളിൽ ഒരാളാണ് വീണയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവർ ആക്രമിക്കപ്പെട്ടു. ഇവരെ വേട്ടയാടിയപ്പോൾ ഐക്യദാർഢ്യപ്പെടാൻ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാർഢ്യപ്പെട്ടാൽ,പിന്തുണച്ചാൽ,അനുകമ്പ കാണിച്ചാൽ,പരിഹസിക്കപ്പെടുമെന്ന ഭയത്താൽ പലരും പ്രതികരിച്ചുമില്ലെന്ന് ആര്യാ രാജേന്ദ്രൻ.
ആര്യാ രാജേന്ദ്രന്റെ പോസ്റ്റ്
വീണ ചേച്ചി…ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ത്രീകളിൽ ഒരാളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവർ ആക്രമിക്കപ്പെട്ടു. യാതൊരു നീതിബോധവുമില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും ഇവരെ വേട്ടയാടിയപ്പോൾ ഐക്യദാർഢ്യപ്പെടാൻ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാർഢ്യപ്പെട്ടാൽ,പിന്തുണച്ചാൽ,അനുകമ്പ കാണിച്ചാൽ,പരിഹസിക്കപ്പെടുമെന്ന ഭയത്താൽ പലരും പ്രതികരിച്ചുമില്ല.