ലണ്ടൻ: ബ്രിട്ടൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. ചൈനക്കെതിരായ നയതന്ത്ര പോരാട്ടത്തിൽ ബ്രിട്ടനെ കൂടെ നിർത്താനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായും ഹോങ്കോംഗിനെതിരായ നയത്തിലും ഉയിഗറുകളോടും മറ്റു മുസ്ലീം ന്യൂനപക്ഷങ്ങളോടുള്ള നടപടികൾക്കും ചൈനക്കെതിരെ പ്രതിഷേധമുയർത്തുന്ന ഭരണകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിയിലെ തീവ്ര സംഘവുമായും പോംപിയോ കൂടിക്കാഴ്ച നടത്തും.